
തിരുവനന്തപുരം: വനിതാ ഹോസ്റ്റലിലെ കുളിമുറിയിൽ മൊബെെൽ ഫോൺ ഉപയോഗിച്ച് ദൃശ്യം പകർത്തിയതായി പരാതി. ഈഞ്ചയ്ക്കൽ കാരാളി റോഡിലെ സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചിയൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.
ഹോസ്റ്റലിലെ കുളിമുറിയിൽ വിദ്യാർത്ഥിനി കയറിയപ്പോൾ വെന്റിലേറ്ററിന് സമീപം ഫ്ലാഷ് ഓൺ ചെയ്ത നിലയിൽ മൊബൈൽ ഫോൺ ഇരിക്കുന്നത് കണ്ടു. ഇതുകണ്ട് ബഹളംവച്ചതോടെ മൊബൈലുമായി ഒരാൾ ഓടിപ്പോയെന്നാണ് പരാതി. എന്നാൽ പരാതിക്കാരിക്ക് ഇയാളെ കാണാൻ സാധിച്ചില്ല.
സംഭവസ്ഥലത്ത് പൊലീസെത്തി അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. ഹോസ്റ്റലിന് സമീപം പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത് അന്വേഷണം തുടങ്ങുമെന്ന് വഞ്ചിയൂർ പൊലീസ് പറഞ്ഞു. കടകളിലെയും ഹോസ്റ്റലിലെയും സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group