ബെൽജിയത്തിൽ നടക്കുന്ന വനിതാ ഹോക്കി ലോകകപ്പിൽ യോഗ്യത നേടി ഇന്ത്യ;വെയിൽസിനെ 4-1ന് തോൽപ്പിച്ച് ഇന്ത്യ ബർത്ത് ഉറപ്പാക്കി

Spread the love

ഹൈദരാബാദ് : ബെൽജിയത്തിൽ നടക്കുന്ന വനിതാ ഹോക്കി ലോകകപ്പിൽ കളിക്കാൻ യോഗ്യത നേടി ഇന്ത്യ. ഹൈദരാബാദിൽ നടക്കുന്ന യോഗ്യതാ ടൂർണമെന്റിന്റെ പൂൾ റൗണ്ടിലെ അവസാനമത്സരത്തിൽ വെയിൽസിനെ 4-1ന് തോൽപ്പിച്ചാണ് ഇന്ത്യ ബർത്ത് ഉറപ്പാക്കിയത്.

video
play-sharp-fill

ഈ വിജയത്തോടെ ഇന്ത്യ പൂൾ റൗണ്ടിലെ ഒന്നാം സ്ഥാനക്കാരായി സെമിഫൈനലിലേക്ക് കടക്കുകയും ചെയ്തു.

നവ്നീത് കൗർ നേടിയ ഹാട്രിക്കാണ് വെയിൽസിനെതിരെ ഇന്ത്യയ്ക്ക് വിജയം നൽകിയത്. ഏഴാം മിനിട്ടിൽ സാക്ഷിയിലൂടെയാണ് ഇന്ത്യ ഗോളടി തുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

29,34,55 മിനിട്ടുകളിലായാണ് നവ്നീത് ഹാട്രിക് തികച്ചത്. 39-ാം മിനിട്ടിലാണ് വെയിൽസ് ആശ്വാസഗോൾ നേടിയത്. നേരത്തേ ഉറുഗ്വേയെ 4-0ത്തിന് തോൽപ്പിച്ച ഇന്ത്യ സ്കോട്ട‌്ലാൻഡുമായി 2-2ന് സമനിലയിൽ പിരിഞ്ഞിരുന്നു.ഇന്ന് നടക്കുന്ന സെമിഫൈനലിൽ ഇറ്റലിയാണ് ഇന്ത്യയുടെ എതിരാളികൾ.