
കൊച്ചി: നടന്ന് പോകുന്നതിനടയില്‍ ശരീരത്ത് കടന്ന് പിടിച്ച കൗമാരക്കാരനെ പത്ത് ദിവസത്തെ ആന്വേഷണത്തിനൊടുവില്‍ സ്വയം കണ്ടെത്തി പോലീസില്‍ ഏല്‍പ്പിച്ച് യുവതി.
എറണാകുളത്തെ ഒരു സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അതിക്രമം നടത്തിയത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നിയമ നടപടികള്‍ വേണ്ടെന്ന് യുവതി അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് കൗമാരക്കാരനെ കൗണ്‍സിലിങ്ങിന് അയച്ചു.
എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ സമാധി റോഡില്‍ സെപ്റ്റംബര്‍ 2 ന് വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. നടന്ന് പോകുന്നതിനിടയില്‍ സ്‌കൂള്‍ യൂണിഫോം ധരിച്ച കൗമാരക്കാരന്‍ സൈക്കിളില്‍ കടന്ന് പോയി. തൊട്ട് പിന്നാലെ കൗമാരക്കാരന്‍ തിരിച്ചെത്തി യുവതിയുടെ പിന്‍ഭാഗത്ത് പിടിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതി ബഹളം വച്ച് പിന്നാലെ ഓടിയെങ്കിലും സൈക്കിളില്‍ വളരെ വേഗം രക്ഷപെട്ടു. തുടര്‍ന്ന് യുവതി എളമക്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
പരാതി സ്വീകരിച്ചെങ്കിലും തെളിവുകള്‍ ഉണ്ടെങ്കിലേ നടപടി എടുക്കാനാവൂ എന്ന് പോലീസ് അറിയിച്ചു. ഇതോടെ യുവതി അതിക്രമം നേരിട്ട റോഡിലെത്തി പരിശോധന നടത്തി.
സമീപത്തെ ഒരു സ്ഥാപനത്തിലെ സിസിടിവി ശ്രദ്ധയില്‍പ്പെട്ടു. സ്ഥാപന ഉടമയുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കൗമാരക്കാരന്‍ തന്നെ കടന്ന് പിടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി. ഈ ദൃശ്യങ്ങള്‍ പോലീസിന് കൈമാറിയെങ്കിലും അന്വേഷണ പുരോഗതിയുണ്ടായില്ല. അങ്ങനെ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്താന്‍ യുവതി മുന്നിട്ടിറങ്ങി.
സൈബര്‍ സുരക്ഷാ മേഖലയില്‍ ജോലി ചെയ്യുന്ന സുഹൃത്തിന്റെ സഹായവും ഒപ്പം യുവതി തേടി.