
തിരുവനന്തപുരം: പാലോടിനെ ഞെട്ടിച്ച് ഇളവട്ടത്ത് ഭര്‍തൃഗൃഹത്തില്‍ നവവധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലോട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഭർത്താവ് ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഇന്ദുജയെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവവുമായി ബന്ധിപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഭർത്താവായ അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാനായി എത്തിയപ്പോഴാണ് നാടിനെ നടുക്കിയ സംഭവം പുറം ലോകം അറിയുന്നത്. അപ്പോള്‍ വീട്ടില്‍ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഇന്ദുജ മരണത്തിന് കീഴടങ്ങി.
ഇന്ദുജയും അഭിജിത്തും പുതിയ ജീവിതം തുടങ്ങിയിട്ട് കുറച്ച് മാസങ്ങള്‍ ആയിട്ടേയുള്ളു. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. രണ്ട് വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവില്‍ മൂന്ന് മാസം മുമ്പ് ഇന്ദുജയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി അമ്പലത്തില്‍വെച്ച് കല്യാണം കഴിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനുശേഷം പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ഇരുവര്‍ക്കും ബന്ധമില്ലെന്നാണ് വിവരങ്ങള്‍ ലഭിക്കുന്നത്. സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് ഇന്ദുജ. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനാണ്. അതേസമയം, സംഭവത്തില്‍ പാലോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നിലവില്‍ മരണത്തില്‍ വേറെ ദുരൂഹതകള്‍ ഇല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പാലോട് പോലീസ് വ്യക്തമാക്കി. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ മോർച്ചറി സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂർത്തിയായ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.