ജയിലില്‍ കഴിയവേ സ്ത്രീകള്‍ ഗര്‍ഭിണികളാകുന്ന സംഭവം; ജയിലുകളില്‍ ജനിച്ചിട്ടുള്ളത് കുറഞ്ഞത് 196 കുഞ്ഞുങ്ങളെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്; സ്വമേധയാ കേസെടുത്ത് പോലീസ്

ജയിലില്‍ കഴിയവേ സ്ത്രീകള്‍ ഗര്‍ഭിണികളാകുന്ന സംഭവം; ജയിലുകളില്‍ ജനിച്ചിട്ടുള്ളത് കുറഞ്ഞത് 196 കുഞ്ഞുങ്ങളെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്; സ്വമേധയാ കേസെടുത്ത് പോലീസ്

ഡല്‍ഹി: ജയിലില്‍ കഴിയുന്ന സ്ത്രീകള്‍ ഗർഭിണികളാകുന്ന സംഭവത്തില്‍ സ്വമേധയാ കേസ് എടുത്ത് സുപ്രീംകോടതി.

ജയിലുകളിലെ അടിസ്ഥാന സൗകര്യം സംബന്ധിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നടപടി.
പശ്ചിമ ബംഗാളിലെ ജയിലുകളില്‍ സ്ത്രീകള്‍ ഗർഭിണികളായതില്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നല്‍കിയ കണക്കുകള്‍ പുറത്തു വന്നിരുന്നു.
ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ നടപടി.


തടവുകാരായി ജയിലില്‍ കഴിയുന്ന സമയത്ത് സ്ത്രീക്കൾ ഗർഭിണികളാകുന്നുവെന്നും ജയിലുകളില്‍ കുറഞ്ഞത് 196 കുഞ്ഞുങ്ങളെങ്കിലും ജനിച്ചിട്ടുണ്ടെന്നും അമിക്കസ് ക്യൂറി കല്‍ക്കട്ട ഹൈക്കോടതിക്ക് റിപ്പോർട്ട് നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ജയിലില്‍ കഴിയവേ തന്നെ തടവുകാർ ഗർഭിണികളാകുന്നു. ജയിലിനുള്ളില്‍ തന്നെ കുട്ടികള്‍ ജനിക്കുകയും ചെയ്യുന്നു. അടുത്തിടെ ഒരു ജയില്‍ സന്ദർശിച്ചിരുന്നു. ഗര്‍ഭിണിയായ ഒരു തടവുകാരിയേയും കുട്ടികള്‍ക്കൊപ്പം കഴിയുന്ന മറ്റ് 15 പേരെയുമാണ് അവിടെ കണ്ടത്. ഈ കുട്ടികളെല്ലാം ജയിലില്‍ വച്ചാണ് ജനിച്ചത്’ അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.

ചീഫ് ജസ്റ്റിസ് ടി.എസ്.ശിവജ്ഞാനം, ജസ്റ്റിസ് സുപ്രതീം ഭട്ടാചാര്യ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന് മുന്‍പാകെയാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം, വനിതാ തടവുകാർക്ക് കുട്ടികളുണ്ടെങ്കില്‍ ആറ് വയസുവരെ അവരെ ജയിലില്‍ വളർത്താനുള്ള അനുമതിയുണ്ടെന്നും എന്നാല്‍, അവർ ഗർഭിണികളായത് ജയിലില്‍വച്ചാണോയെന്ന് അറിയില്ലെന്നും അത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ തീർച്ചയായും പരിശോധിക്കുമെന്നുമാണ് പൊലീസ് അറിയിക്കുന്നത്.