
കൊച്ചി: കെഎസ്‌ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ രംഗത്ത്.
സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുകയാണെങ്കില്‍ പുരുഷന്മാര്‍ക്കും സമാന ആനുകൂല്യം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യാത്ര എന്നത് എല്ലാവരുടെയും അവകാശമാണെന്നും ആരെയും അതില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് ശരിയല്ലെന്നും രാഹുല്‍ ഈശ്വര്‍ കൊച്ചിയില്‍ പ്രതികരിച്ചു.
കാശുള്ള സ്ത്രീകള്‍ക്ക് പോലും സൗജന്യയാത്ര ലഭിക്കുമ്പോള്‍, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന പുരുഷന്മാര്‍ക്ക് ഇത് നിഷേധിക്കപ്പെടുന്നത് അപകടകരമായ സ്ഥിതിവിശേഷമാണെന്ന് രാഹുല്‍ ഈശ്വര്‍ ചൂണ്ടിക്കാട്ടി. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഇത്തരമൊരു സൗജന്യ പദ്ധതിയുടെ ആവശ്യകത എത്രത്തോളമുണ്ടെന്ന കാര്യത്തിലും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ത്രീകള്‍ക്ക് ആനുകൂല്യം നല്‍കുന്നത് മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും പ്രശംസ നേടാന്‍ സഹായിക്കുമെന്നും, എന്നാല്‍ നിരവധി പുരുഷന്മാര്‍ ഇത് കാരണം ബുദ്ധിമുട്ടുമെന്നത് യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



