video
play-sharp-fill

രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് മൂന്ന് മാസം മുൻപ് ; നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ; മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് ; അന്വേഷണം ആരംഭിച്ചു

രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് മൂന്ന് മാസം മുൻപ് ; നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ; മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് ; അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് ഭര്‍തൃഗൃഹത്തില്‍ നവവധു മരിച്ച നിലയില്‍. പാലോട് കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭര്‍ത്താവ് അഭിജിത്തി(25)ന്റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബെഡ്റൂമില്‍ ജനലില്‍ തൂങ്ങിയ നിലയിലാണ് ഇന്ദുജയെ കണ്ടെത്തിയത്.

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി അഭിജിത്ത് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീട്ടില്‍ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇന്ദുജയും അഭിജിത്തും വിവാഹിതരായത്. മൂന്ന് മാസം മുമ്പ് ഇന്ദുജയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി അമ്പലത്തില്‍വെച്ച് കല്യാണം കഴിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ഇരുവര്‍ക്കും ബന്ധമില്ലെന്നാണ് വിവരം. സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് ഇന്ദുജ. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനാണ്.

സംഭവത്തില്‍ പാലോട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നിലവില്‍ മരണത്തില്‍ ദുരുഹതയില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പാലോട് പോലീസ് അറിയിച്ചു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ മോർച്ചറി സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂർത്തിയായ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.