
കൊച്ചി: കേരള ഫയർ ആന്റ് റെസ്‌ക്യൂ സർവീസ് ഇത്തവണത്തെ വനിത ഫയർ ഓഫീസർ ട്രെയിനികള്‍ക്കുള്ള വിജ്ഞാപനമിറക്കി. നാല് ജില്ലകളിലായാണ് ഒഴിവുകള്‍ വന്നിട്ടുള്ളത്.
യോഗ്യരായവർക്ക് കേരള സർക്കാർ പിഎസ്‌സി വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കാം.
അവസാന തീയതി: സെപ്റ്റംബർ 03

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തിക & ഒഴിവ്
കേരള ഫയർ ആന്റ് റെസ്‌ക്യൂ സർവീസസില്‍ വനിത ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 04.
കാറ്റഗറി നമ്പർ : 215/2025
തിരുവനന്തപുരം = 01
എറണാകുളം = 01
തൃശൂർ = 01
പാലക്കാട് = 01
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27,900 രൂപയ്ക്കും, 63,700 രൂപയ്ക്കും ഇടയില്‍ പ്രതിമാസം ശമ്പളം ലഭിക്കും.
പ്രായപരിധി
18 വയസ് മുതല്‍ 26 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി തുടങ്ങി സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം.
കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമയുള്ളവർക്ക് മുൻഗണന.
പുരുഷൻമാർക്കും, ഭിന്നശേഷി ഉദ്യോഗാർഥികള്‍ക്കും അപേക്ഷിക്കാൻ സാധിക്കില്ല.
ഫിസിക്കല്‍ ടെസ്റ്റ്
സ്ത്രീകള്‍ക്ക് കുറഞ്ഞത് 152 സെ.മീ ഉയരും, പട്ടികജാതി/ പട്ടിക വർഗ വിഭാഗക്കാർക്ക് 150 സെ.മീ ഉണ്ടായാല്‍ മതി.
നീന്തല്‍ പരിജ്ഞാനം ആവശ്യമാണ്. രണ്ട് മിനുട്ട് പതിനഞ്ച് സെക്കന്റിനുള്ളില്‍ 50 മീറ്റർ നീന്തി പൂർത്തിയാക്കണം.
മെഡിക്കല്‍ ഫിറ്റ്‌നസും, കാഴ്ച്ചയും ഉണ്ടായിരിക്കണം.
ഇതിന് പുറമെ താഴെ നല്‍കിയിരിക്കുന്ന എട്ട് ഇനങ്ങളില്‍ അഞ്ചെണ്ണമെങ്കിലും വിജയിച്ചിരിക്കണം.
100 മീറ്റർ ഓട്ടം = 17 സെക്കന്റ്
ഹൈജമ്പ് = 106 സെ.മീ
ലോങ്ജമ്പ് = 305 സെ.മീ
ഷോട്ട് പുട്ട് = 488 സെ.മീ
200 മീറ്റർ ഓട്ടം = 36 സെക്കന്റ്
ബോള്‍ ത്രോ = 14 മീറ്റർ
ഷട്ടില്‍ റേസ് = 26 സെക്കന്റ്
സ്‌കിപ്പിങ് = 80 തവണ/ ഒരു മിനുട്ടില്‍
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷനില്‍ വനിത ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) നിന്ന് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് സംശയങ്ങള്‍ തീർക്കുക. ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല.