
തലയോലപ്പറമ്പ്: വയോധികയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. വടയാർ ഭൂതങ്കേരിൽ ക്ഷേത്രത്തിന് സമീപം കുഴിക്കാട്ട് (മാടപ്പുറത്ത്) പരേതനായ രാമചന്ദ്രന്റെ ഭാര്യ ചന്ദ്രിക എന്ന 70കാരിയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് 2നാണ് സംഭവം നടന്നത്. ഈ സമയത്ത് വീട്ടിൽ ആരും തന്നെ ഉണ്ടായിരുന്നില്ല.ഇവരുടെ ഇളയ മകൻ അനീഷ് ഉച്ചഭക്ഷണം കഴിക്കാനായ് വീട്ടിലെത്തിയപ്പോഴാണ് കിണറ്റിൽ വീണ് കിടക്കുന്ന അമ്മയെ കണ്ടത്.
ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തലയോലപ്പറമ്പ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


