തിരുവല്ലയിൽ വീട്ടമ്മയെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

തിരുവല്ല :  ചാത്തങ്കരിയില്‍ വീട്ടമ്മയെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

video
play-sharp-fill

ചാത്തങ്കരി ചെരിപ്പേരി മണപ്പുറത്ത് വീട്ടില്‍ ഡേവിന്റെ ഭാര്യ കുഞ്ഞുമോള്‍ (70) ആണ് ഞായറാഴ്ച രാവിലെ 11 മണിയോടെ വീടിന് മുൻവശത്തെ പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മീൻ പിടിക്കാനായി ഉപയോഗിച്ച വൈദ്യുത കണക്ഷനില്‍ നിന്നുമാണ് കുഞ്ഞുമോള്‍ക്ക് ഷോക്കേറ്റെന്നാണ് പ്രാഥമിക നിഗമനം. പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group