video
play-sharp-fill
രാത്രി ഉറങ്ങാൻ കിടന്ന യുവതിയെ കാണാതായി ; തുടർന്ന് നടത്തിയ തിരച്ചിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഉറങ്ങാൻ കിടന്ന യുവതിയെ കാണാതായി ; തുടർന്ന് നടത്തിയ തിരച്ചിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ് :  രാത്രി ഉറങ്ങാൻ കിടന്ന യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഡ്‌ലു ബട്ടംപാറ ശൈലേഷ് നിവാസിലെ എസ് ശിവയുടെ ഭാര്യ ശർമിള (44) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 11 മണിയോടെ ഉറങ്ങാൻ കിടന്ന ശർമിളയെ പിന്നീട് കാണാതാവുകയായിരുന്നു.

തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പുലർച്ചെയോടെ വീടിനടുത്തുള്ള കിണറ്റില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പുറത്തെത്തിച്ച്‌ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാസർകോട് നഗരത്തിലെ ഒരു സ്ഥാപനത്തില്‍ ഭർത്താവിനൊപ്പം അകൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു ശർമിള.

പരേതനായ ബാബു പൂജാരി – ലീലാവതി ദമ്ബതികളുടെ മകളാണ്. മക്കള്‍: സനൂഷ്, തുഷാർ. സഹോദരങ്ങള്‍: പ്രജീഷ്, രാജേഷ്.