വനിത വികസന കോര്‍പ്പറേഷനില്‍ അവസരം; അടിസ്ഥാന യോഗ്യത ബിരുദം; നവംബര്‍ 2 വരെ അപേക്ഷിക്കാം

Spread the love

കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KSWDC) പ്രോജക്ട് കണ്‍സള്‍ട്ടന്‍സി വിങ്ങിലേക്ക് റിസോഴ്‌സ് പേഴ്‌സണുമാരെ നിയമിക്കുന്നതിന് അപേക്ഷ വിളിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ തന്നെ റിക്രൂട്ട്‌മെന്റ് ഏജന്‍സിസായ സിഎംഡി മുഖേനയാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കണം.

video
play-sharp-fill

അവസാന തീയതി നവംബര്‍ 02

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനിത വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ റിസോഴ്‌സ് പേഴ്‌സണ്‍/ കണ്‍സള്‍ട്ടന്റ് നിയമനം.

യോഗ്യത

ഡിഗ്രി പൂര്‍ത്തിയാക്കിയിരിക്കണം. അല്ലെങ്കില്‍ പ്രോജക്ട് മാനേജ്‌മെന്റ്, ഫിനാന്‍സ്, ലോ, മാര്‍ക്കറ്റിങ്, ഐ.ടി, എഞ്ചിനീയറിങ്, സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ഏതിലെങ്കിലും പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്കും അവസരമുണ്ട്.

സമാന മേഖലയില്‍ 5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉണ്ടായിരിക്കണം.

ആവശ്യമായ സ്‌കില്‍

Strong project coordination, communication and mentoring capabilities, with the ability to guide entrepreneurs from project
inception to implementation.

ശമ്പളം

പ്രോജക്ടിന് അനുസരിച്ച് വനിത വികസന കോര്‍പ്പറേഷന്‍ അനുവദിക്കുന്ന ശമ്പളം ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സി.എം.ഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് വനിത വികസന കോര്‍പ്പറേഷന്‍ നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് മനസിലാക്കുക.

അപേക്ഷ നല്‍കുന്നതിനായി നിങ്ങളുടെ ഏറ്റവും പുതിയ സിവി [email protected] എന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യുക.

വിജ്ഞാപനം: Click