
ബാങ്കിന്റെ ചില്ലുവാതിൽ തകർന്ന് വയറ്റിൽ തുളച്ച് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം ; സംഭവം പെരുമ്പാവൂരിൽ
സ്വന്തം ലേഖകൻ
കൊച്ചി: ബാങ്കിന്റെ ചില്ലുവാതിലിൽ കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ബാങ്കിന്റെ ചില്ലുവാതിലിൽ ശക്തമായി ഇടിച്ചതിന് തുടർന്ന് വാതിൽ തകർന്ന് വീട്ടമ്മയുടെ വയറ്റിൽ തുളച്ച് കയറി ചേരാനല്ലൂർ സ്വദേശി ബീന (45) യാണ് മരിച്ചത്.
പെരുമ്പാവൂർ എ എം റോഡിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിലാണ് ദാരുണമായ സംഭവം നടന്നത്. ഉച്ചയോടെ ബാങ്കിലെത്തിയ ബീന നടപടിക്രമങ്ങൾ പൂർത്തിയാക്കി പുറത്തേക്കിറങ്ങുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശേഷം മറന്നുവെച്ച താക്കോൽ എടുക്കുന്നതിനായി ബാങ്കിലേക്ക് തിരികെ കയറുകയായിരുന്നു. താക്കോൽ എടുത്തതിന് ശേഷം വേഗത്തിൽ പുറത്തേക്ക് കടക്കുന്നതിനിടെ ശക്തിയായി ചില്ലുവാതിലിൽ ഇടിക്കുകയും ചില്ല് വയറിനുള്ളലേക്ക് തുളച്ച് കയറിയാണ് അപകടം നടന്നത്.
ഇടിയുടെ ആഘാതത്തിൽ വീണ ബീന കൈകുത്തി എഴുന്നേറ്റ് നിൽക്കുകയും ചെയ്തിരുന്നു. അപ്പോഴേക്കും ബാങ്കിലുണ്ടായിരുന്നവർ ഓടിയെത്തിയെങ്കിലും ദേഹമാകെ ചില്ല് തുളച്ച് കയറിയിരുന്നു.
വീട്ടമ്മയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിയാതെ വരികെയായിരുന്നു.