
ലൈംഗിക അതിക്രമം സഹിക്കാൻ വയ്യാതായി; ഒടുവിൽ 22കാരനെ നാടകീയമായി വീട്ടിലേക്ക് വിളിച്ചു വരുത്തി, വിവാഹിതയായ 35 കാരി യുവാവിന്റെ ലിംഗം മുറിച്ചുമാറ്റി
പാട്ന: ലൈഗിക അതിക്രമം സഹിക്കാതെ വന്നതോടെ യുവതി യുവാവിന്റെ ലിംഗം മുറിച്ചുമാറ്റി. 22 വയസ്സുകാരനായ യുവാവിനാണ് ലിംഗം നഷ്ടമായത്. നാടകീയമായി യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് യുവതി മൂര്‍ച്ചയേറിയ കത്തികൊണ്ട് ലിംഗം മുറിച്ചുമാറ്റിയത്. ബിഹാറിലെ സീതാമര്‍ഹി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം.
യുവാവ് യുവതിക്ക് മേല്‍ തുടര്‍ച്ചയായി ലൈംഗിക അതിക്രമം നടത്തിയിരുന്നു. ഇതാണ് യുവതിയെ പ്രകോപിപ്പിച്ചത്. രക്തസ്രാവത്തെ തുടര്‍ന്ന് അവശനായ യുവാവ് ചികിത്സയിലാണ്. 35 വയസ്സുള്ള യുവതി വിവാഹിതയാണ്. വിവരം അറിഞ്ഞു പോലീസ് എത്തിയെങ്കിലും യുവാവ് മൊഴി നല്‍കിയില്ല.
ഞങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളുണ്ട്. അത് തീര്‍ത്തുകൊള്ളാം എന്നാണ് ഇരുവരും പോലീസിനോട് പറഞ്ഞത്. ഈ മാസം ആദ്യം ബിഹാറിലെ തന്നെ സരണ്‍ ജില്ലയിലും സമാനമായ സംഭവമുണ്ടായിരുന്നു. അഞ്ചു വര്‍ഷം ഒപ്പം കഴിഞ്ഞ ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയ 30വയസുകാരനെയാണ് യുവതി ശിക്ഷിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുറിച്ചെടുത്ത ലിംഗം ടോയ്ലറ്റില്‍ ഇട്ട് ഫ്ലഷ് ചെയ്യുകയായിരുന്നു. സരണില്‍ നഴ്സിങ് ഹോം നടത്തിയിരുന്ന യുവതി അറസ്റ്റിലായി. മര്‍ഹൗരാ നഗര്‍ പഞ്ചായത്തിലെ കൗണ്‍സിലര്‍ക്കാണ് ലിംഗം നഷ്ടമായത്.