സൗന്ദര്യമില്ലെന്ന് പറഞ്ഞ് ആക്ഷേപം; കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ടു ; ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി യുവതി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പയ്യന്നൂര്‍: സൗന്ദര്യമില്ലെന്ന് പറഞ്ഞ് ആക്ഷേപിച്ചും കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ടും ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നെന്ന യുവതിയുടെ പരാതിയില്‍ ഭർത്താവുള്‍പ്പെടെ അഞ്ചു പേർക്കെതിരേ പോലീസ് കേസെടുത്തു.

പയ്യന്നൂരിലെ 28 കാരിയുടെ പരാതിയില്‍ ഭർത്താവ് ഷൊർണൂർ കൊളപ്പുള്ളി സ്വദേശി ദീപക്, ദീപക്കിന്‍റെ മാതാപിതാക്കളാ ഇന്ദിര, സതീശൻ, ബന്ധുക്കളായ ദിവ്യ, രമ്യ എന്നിവർക്കെതിരെയാണ് കേസ്. മതാചാരപ്രകാരം നടന്ന വിവാഹസമയത്ത് യുവതിക്ക് 65 പവൻ നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് ഭർതൃഗൃഹത്തില്‍ താമസിച്ചു വരവേ ഭർത്താവും ബന്ധുക്കളും കൂടുതല്‍ സ്വർണവും പത്തു ലക്ഷം രൂപയും വേണമെന്നും സൗന്ദര്യമില്ലെന്ന് പറഞ്ഞ് ആക്ഷേപിച്ച്‌ മാനസികമായും ശാരീരികമായും ദ്രോഹിക്കുന്നുവെന്നുമാണ് പരാതി. ഭര്‍ത്താവ് പലതരത്തിലുള്ള ലൈംഗീക വൈകൃതങ്ങള്‍ക്ക് വിധേയമാക്കുന്നതായും പരാതിയിലുണ്ട്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.