കൊച്ചി നഗരത്തിൽ യുവതി അതിക്രൂര മർദ്ദനത്തിന് ഇരയായി; നിലവിളിച്ചിട്ടും മർദ്ദനം തുടർന്നു, നിലത്തിട്ട് ചവിട്ടി; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസ് കേസ്; പരാതിയില്ലെന്ന് യുവതിയുടെ മൊഴി

Spread the love

കൊച്ചി: നഗരത്തിൽ യുവതി അതിക്രൂരമർദ്ദനത്തിന് ഇരയായി. വെെറ്റിലയിൽ നിന്ന് കടവന്ത്രയിലേക്ക് പോകുന്ന സഹോദരൻ അയ്യപ്പൻ റോഡിന്റെ വശത്തുള്ള ജനതാ റോഡിൽ വച്ചാണ് നാലുപേർ ചേർന്ന് യുവതിയെ ക്രൂരമായി മർദ്ദിച്ചത്.

യുവതി നിലവിളിച്ചിട്ടും മർദ്ദനം തുടരുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ 4.30നാണ് സംഭവം. ആദ്യം ജനതാ റോഡിൽ വച്ചും പിന്നീട് തൊട്ടടുത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ വച്ചും മർദ്ദിക്കുകയായിരുന്നു.

തനിക്ക് പരാതിയില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞതായാണ് വിവരം. മർദ്ദനമേറ്റ യുവതിയെയും മർദ്ദിച്ചവരെയും തിരിച്ചറിഞ്ഞിട്ടില്ല. എല്ലാവരും പരസ്പരം അറിയുന്നവരാണെന്നാണ് സംഭാഷണങ്ങളിൽ നിന്നുള്ള സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്തുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. നിറയെ വീടുകളും വ്യാപാര സ്ഥാപനങ്ങളുമുള്ള സ്ഥലത്തുവെച്ചാണ് അതിക്രമം നടന്നത്.