പ്രഥമ വനിത ബ്ലൈൻഡ് ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്; ഫൈനലില്‍ തോല്പിച്ചത് നേപ്പാളിനെ

Spread the love

കൊളമ്പോ: വനിത ബ്ലൈൻഡ് ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ പതിപ്പില്‍ ഇന്ത്യക്ക് കിരീടം.

video
play-sharp-fill

കൊളമ്പോയിലെ പി സാറ നോവലില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ നേപ്പാളിനെ ഏഴു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നേപ്പാളിനെ 114 റണ്‍സില്‍ ഒതുക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 12 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. പുറത്താകാതെ 44 റണ്‍സ് നേടിയ പ്രാഹുല്‍ സരേൻ ആണ് ഇന്ത്യയുടെ വിജയശില്പി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടൂർണമെന്റിലുടനീളം തോല്‍വിയറിയാതെയാണ് ടീം കിരീടത്തില്‍ മുത്തമിട്ടത്. കർണാടകം സ്വദേശിയായ ദീപിക ടിസിയാണ് ഇന്ത്യൻ ടീമിന്റെ നായിക.

സെമി ഫൈനലില്‍ ആസ്ട്രേലിയയെ തോല്‍പിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. മറുഭാഗത്ത് നെപ്പ്ലിനു പാകിസ്ഥാനായിരുന്നു എതിരാളികള്‍. ബ്ലൈൻഡ് ക്രിക്കറ്റില്‍ ഉപയോഗിക്കുന്നത് ഒരുതരം കിലുങ്ങുന്ന പ്ലാസ്റ്റിക് ബോളുകളാണ്.

കളിക്കാരെ ബി 1 ബി 2 ബി 3 എന്ന മൂന്ന് ക്യാറ്റഗറികളിലാണ് തിരിച്ചിരിക്കുന്നത്. ആറ് ടീമുകളുള്ള ടൂർണമെന്റില്‍ റൌണ്ട് റോബിൻ രീതിയിലാണ് ആദ്യ റൌണ്ട് പൂർത്തിയാക്കുന്നത്. അഞ്ചു ജയങ്ങളോടെ സെമിയിലേക്ക് ആദ്യം യോഗ്യത നേടിയത് ഇന്ത്യയായിരുന്നു. ഒരു ഡബിള്‍ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമടക്കം 600 റണ്‍സിലധികം സ്കോർ ചെയ്ത പാകിസ്താന്റെ മെഹ്‌റീൻ അലിയാണ് ടൂർണമെന്റിലെ മികച്ച താരം.