വീട്ടിൽ വഴക്കുണ്ടാക്കിയതിന് പിന്നാലെ വയോധികയായ അമ്മയെ മർദ്ദിച്ചു ; മകനെ അറസ്റ്റ് ചെയ്ത് പോലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: വയോധികയായ അമ്മയെ മർദ്ദിച്ച മകനെ അറസ്റ്റ് ചെയ്ത് പോലീസ്. എറണാകുളത്താണ് സംഭവം. പെരുമണ്ണൂർ ലക്ഷം വീട് കോളനിയിൽ കിഴക്കേപ്പുറം വീട്ടിൽ സാബുവാണ് അറസ്റ്റിലായത്. കോതമംഗലം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വീട്ടിൽ വഴക്കുണ്ടാക്കിയതിന് പിന്നാലെയാണ് സാബു പ്രായമായ അമ്മയെ മർദ്ദിച്ചത്. സമീപവാസികളാണ് മർദ്ദന വിവരം പോലീസിനെ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പോലീസെത്തി അവശ നിലയിലായ സ്ത്രീയെ കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി മൂവാറ്റുപുഴ സബ് ജയിലിൽ റിമാന്റ് ചെയ്തു.