video
play-sharp-fill

പെരുവയിൽ മധ്യവയസ്കയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; ചേരാനല്ലൂർ സ്വദേശി വെള്ളൂർ പോലീസിൻ്റെ പിടിയിൽ

പെരുവയിൽ മധ്യവയസ്കയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; ചേരാനല്ലൂർ സ്വദേശി വെള്ളൂർ പോലീസിൻ്റെ പിടിയിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: പെരുവയിൽ മധ്യവയസ്കയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം ചേരാനല്ലൂർ ചിറ്റൂർ ഭാഗത്ത് കാരിക്കാത്തറ വീട്ടിൽ ചായക്കുട്ടൻ എന്ന് വിളിക്കുന്ന ഷാജു (56) നെയാണ് വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ലോട്ടറി വിറ്റ് ഉപജീവനം നടത്തിയിരുന്ന വിധവയായ സ്ത്രീയോടൊപ്പം ഒരു വർഷമായി താമസിച്ചു വരികയായിരുന്നു. ഇന്നലെ ഉച്ചയോടുകൂടി ഇയാളുടെ കയ്യിൽ ഉണ്ടായിരുന്ന പണം ഈ സ്ത്രീ എടുത്തു എന്നും പറഞ്ഞ് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ഇയാൾ കമ്പി വടികൊണ്ട് സ്ത്രീയെ അടിക്കുകയും, വാക്കത്തി കൊണ്ട് വെട്ടാൻ ശ്രമിക്കുകയുമായിരുന്നു.

പരാതിയെ തുടർന്ന് വെള്ളൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാള്‍ വീട്ടില്‍ നിന്നും സാധനങ്ങൾ എടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയുമായിരുന്നു. ഇയാള്‍ക്ക് സ്ഥിരമായ താമസം ഒരിടത്തും ഇല്ലാതെ വിവിധ ഉത്സവ പെരുന്നാള്‍ സ്ഥലങ്ങളിലൂടെ ചായ, കാപ്പി, മെഴുകുതിരി, രൂപങ്ങള്‍ തുടങ്ങിയവ വില്പനയും, മറ്റും നടത്തിവരികയായിരുന്നു.

വെള്ളൂർ സ്റ്റേഷൻ എസ്.എച്ച്. ഓ ശരണ്യ എസ് ദേവൻ,എസ്. ഐ വിജയപ്രസാദ് എം. എൽ, സന്തോഷ്‌ കെ. വി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.