
വീട്ടമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, ദേഹത്ത് കയറിയിരുന്ന് വാ മൂടികെട്ടി;സ്വർണ്ണാഭരണങ്ങൾ കവര്‍ച്ച; അന്വേഷണം ആരംഭിച്ച് പോലീസ്
മലപ്പുറം: പൊന്നാനിയില്‍ വീട്ടമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ച് കവര്‍ച്ച. പള്ളക്കളം സ്വദേശിനി രാധയുടെ സ്വര്‍ണാഭരണങ്ങളാണ് രണ്ടുപേര്‍ അടങ്ങുന്ന സംഘം കവര്‍ന്നത്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. രണ്ടുപേര്‍ ചേര്‍ന്നാണ് വീട്ടമ്മയുടെ കൈയിലും കഴുത്തിലും കാതിലും കിടന്ന മൂന്നര പവൻ സ്വർണം കവര്‍ന്നത്. വീട്ടമ്മയുടെ ദേഹത്ത് ബലമായി കയറിയിരുന്ന് മര്‍ദ്ദിച്ച ശേഷമായിരുന്നു കവര്‍ച്ച. വാ മൂടി കെട്ടിയ ശേഷമായിരുന്നു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. തുടര്‍ന്ന് സംഘം ഇരുട്ടില്‍ ഓടിമറയുകയായിരുന്നു.
പരിക്കേറ്റ രാധയെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാധയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു മാസം മുന്‍പാണ് പൊന്നാനിയില്‍ തന്നെ പ്രവാസിയുടെ വീട്ടില്‍ നിന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്നത്. തുടര്‍ച്ചയായി മോഷണം നടന്നതോടെ ഭീതിയിലാണ് നാട്ടുകാര്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
