മൂന്ന് ദിവസം മുറിയിൽ പൂട്ടിയിട്ട് കഴുത്തില്‍ ബെല്‍റ്റ് മുറുക്കി, മർദ്ദിച്ചു ; യുവതിയുടെ പരാതിയിൽ ഭർത്താവിനും അമ്മയ്ക്കുമെതിരെ കേസെടുത്ത് പോലീസ്

Spread the love

ഇരിട്ടി : ഉളിക്കലില്‍ യുവതിയെ ഭർത്താവ് വീട്ടില്‍ പൂട്ടിയിട്ട് മർദ്ദിച്ചെന്ന് പരാതി. സംഭവത്തില്‍ കേസെടുത്ത് ഉളിക്കല്‍ പോലീസ്.

video
play-sharp-fill

വയത്തൂർ സ്വദേശി അഖില്‍, ഭർതൃമാതാവ് അജിത എന്നിവർക്കെതിരെയാണ് ബിഎൻഎസ് 126(2),115(2),118,351 തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പോലീസ്    കേസെടുത്തത്.

കഴുത്തില്‍ ബെല്‍റ്റ് കൊണ്ട് മുറുക്കിയശേഷം ചെവിക്ക് ശക്തമായി അടിച്ചു. വീട്ടില്‍ പൂട്ടിയിട്ട് തുടർച്ചയായി മൂന്നുദിവസം മർദ്ദിച്ചെന്നാണ് യുവതിയുടെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മർദ്ദനത്തിൽ പരിക്കേറ്റ യുവതി കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.