ഒരു വർഷത്തിനുള്ളിൽ തിരികെ നൽകാമെന്ന് പറഞ്ഞ് പൊലീസ് ഉദ്യോ​ഗസ്ഥ വാങ്ങിയത് 93 പവനും ഒന്നര ലക്ഷം രൂപയും ; തിരികെ ലഭിക്കാതെ വന്നതോടെ പഴയന്നൂർ സ്വദേശിനിയുടെ പരാതിയിൽ വനിതാ എ.എസ്.ഐ അറസ്റ്റിൽ

ഒരു വർഷത്തിനുള്ളിൽ തിരികെ നൽകാമെന്ന് പറഞ്ഞ് പൊലീസ് ഉദ്യോ​ഗസ്ഥ വാങ്ങിയത് 93 പവനും ഒന്നര ലക്ഷം രൂപയും ; തിരികെ ലഭിക്കാതെ വന്നതോടെ പഴയന്നൂർ സ്വദേശിനിയുടെ പരാതിയിൽ വനിതാ എ.എസ്.ഐ അറസ്റ്റിൽ

സ്വന്തം ലേഖകൻ

മലപ്പുറം: ഒരു വർഷത്തിനുള്ളിൽ തിരികെ നൽകാമെന്ന് വാഗ്ദാനം നൽകി പൊലീസ് ഉദ്യോ​ഗസ്ഥ പണവും സ്വർണവും വാങ്ങി പറ്റിച്ചെന്ന് പരാതി. തൃശ്ശൂർ, പഴയന്നൂർ സ്വദേശിനിയുടെ പക്കലിൽ നിന്നും 93 പവനും ഒന്നര ലക്ഷം രൂപയും ഒറ്റപ്പാലം സ്വദേശിയിൽ നിന്നും ഏഴര ലക്ഷം രൂപയും കൈക്കലാക്കി പറ്റിച്ചെന്ന പരാതിൽ വനിതാ എ.എസ്.ഐയെ അറസ്റ്റിൽ. മലപ്പുറം തവനൂർ സ്വദേശിനി തവനൂർ മനയിലെ ആര്യശ്രീയെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.

ഒന്നര ലക്ഷം രൂപയും 93 പവൻ സ്വർണ്ണവും അധികമായി 3 ലക്ഷം രൂപയും ഒരു വർഷത്തിനുള്ളിൽ തിരികെ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് 2017 ൽ പഴയന്നൂർ സ്വദേശിയിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെന്നാണ് പരാതിയെന്ന് പോലീസ് പറഞ്ഞു. 2021 – 22 വർഷത്തിലാണ് ഒറ്റപ്പാലം സ്വദേശിയിൽ നിന്നും ഏഴര ലക്ഷം രൂപ വാങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൽകിയ സ്വർണ്ണവും പണവും തിരികെ ലഭിക്കാതായതോടെയാണ് ഇരുവരും പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം സ്റ്റേഷൻ ഹൗസ് ഓഫീസർ എം സുജിത്ത് ആര്യശ്രീയെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

വിശ്വാസ വഞ്ചന, ചതി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ ആര്യ ശ്രീ റിമാൻഡിന്റിലാണ് . എ എസ് ഐ യെ അന്വേഷണ വിധേയമായി മലപ്പുറം എസ് പി സസ്പെൻഡ് ചെയ്തതായും പോലീസ് അറിയിച്ചു