പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ പിടിയിൽ ;അറസ്റ്റിലായത് മുൻപും കാമുകൻമാർക്കൊപ്പം ഒളിച്ചോടിയ യുവതി

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കല്ലമ്പലം: പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും പിടിയിലായി. മണമ്പൂർ പെരുങ്കുളം ബി.എസ് മൻസിലിൽ സജിമോൻ (43), കല്ലറ പാങ്ങോട് തുമ്പോട് ഏറത്തുവീട്ടിൽ ഷഹന (34) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 13നാണ് ഷഹന 12, 9, 7 വയസുള്ള മൂന്ന് കുട്ടികളെ ഉപേക്ഷിച്ച്് കാമുകനായ സജിമോനോടൊപ്പം ഒളിച്ചോടിയത്. സജിമോനും മൂന്നു മക്കളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതിന് ബാലനീതി നിയമപ്രകാരം പള്ളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും അഞ്ചലുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

മുൻപ് രണ്ടുതവണ ഷഹന കാമുകന്മാരോടൊപ്പം ഒളിച്ചോടിയിട്ടുണ്ട്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു