വീട് ബാറാക്കി മാറ്റി അനധികൃത മദ്യവിൽപ്പന ; സ്ത്രീ അറസ്റ്റിൽ

Spread the love

പാലക്കാട് : വീട്ടിൽ മദ്യ വില്പന നടത്തിയ സ്ത്രീ അറസ്റ്റിൽ. വണ്ടിത്താവളം സ്വദേശിനി അത്തിമണിയിൽ ദേവിയാണ് അറസ്റ്റിലായത്.

ഒരു വീട് തന്നെ ബാർ ആക്കി മാറ്റിയിട്ടും ദിവസവും നിരവധി പേർ വന്നു പോയിട്ടും എക്‌സൈസ് ഉദ്യോഗസ്ഥർ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. നാട്ടുകാർ നിരവധി തവണ പരാതി പറഞ്ഞിട്ടും ഫലം കണ്ടിരുന്നില്ല. പിന്നീട് അനധികൃത മദ്യ വിൽപന വാർത്തയായതോടു കൂടിയാണ് അധികൃതർ ഇടപെട്ടത്.

തുടർന്ന്  പൊലീസും എക്‌സൈസും ചേർന്ന് വീട്ടിൽ മിന്നൽ പരിശോധന നടത്തി സ്ത്രീയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വീടിന് സമീപത്ത് നിന്ന് മദ്യം  പിടിച്ചെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group