ഐസിസ് ബന്ധം: കണ്ണൂരിൽ നിന്ന് അറസ്റ്റിലായ യുവതികൾക്കെതിരെ ശക്തമായ തെളിവെന്ന് എൻ.ഐ.എ; യുവതികളെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു

ഐസിസ് ബന്ധം: കണ്ണൂരിൽ നിന്ന് അറസ്റ്റിലായ യുവതികൾക്കെതിരെ ശക്തമായ തെളിവെന്ന് എൻ.ഐ.എ; യുവതികളെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേരളത്തിൽ ഐസിസ് ആശയം സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് കണ്ണൂരിൽ നിന്ന് എൻ.ഐ.എ അറസ്റ്റുചെയ്ത രണ്ട് മലയാളി യുവതികളെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു.

ഏഴ് ദിവസമാണ് കസ്റ്റ‍‍ഡി കാലാവധി. ഇരുവരെയും ഇന്നലെ ഡൽഹിയിലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂർ താണ സ്വദേശികളായ ഷിഫാ ഹാരിസ്. മിഷ്ഹ സിദ്ദിഖ് എന്നിവരെ കഴിഞ്ഞ ദിവസം എൻ.ഐ.എ പിടികൂടിയത്.

ഇവർക്ക് ഐസിസുമായി വളരെ അടുത്ത ബന്ധമുണ്ടെന്നും ഇതിന് വ്യക്തമായ തെളിവുകൾ ഉണ്ട് എന്നുമാണ് എൻ.ഐ.എ വ്യക്തമാക്കുന്നത്.

കഴിഞ്ഞ മാർച്ച് 15ന് കണ്ണൂർ, ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിലായി 10 കേന്ദ്രങ്ങളിൽ എൻ ഐ എ റെയിഡ് നടത്തിയിരുന്നു.

നേരത്തെ പിടിയിലായ മലപ്പുറം സ്വദേശി അബു യാഹാ എന്ന് അറിയപ്പെടുന്ന മുഹമ്മദ് അമീനിൽ നിന്ന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.

മാർച്ചിൽ തന്നെ ഷിഫാ ഹാരിസ്. മിഷ്ഹ സിദ്ദിഖ് എന്നിവരെ കൊച്ചിയിലെ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

എങ്കിലും തുടർന്നും ഇവർ നിരീക്ഷണത്തിലായിരുന്നു. വ്യക്തമായ തെളിവുകിട്ടിയതോടെയായിരുന്നു ഇരുവരെയും അറസ്റ്റുചെയ്തത്.