പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവം: സ്വകാര്യ ആശുപത്രിയിൽ ഉണ്ടായത് ഗുരുതര വീഴ്ച; ആശുപത്രിക്കെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി കുടുംബം

Spread the love

സ്വന്തം ലേഖകൻ

തലശ്ശേരി: ജോസ് ​ഗിരി ആശുപത്രിയിൽ പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ നിയമ പോരാട്ടത്തിനൊരുങ്ങി യുവതിയുടെ കുടുംബം. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണ കാരണമെന്ന് ആരോപിച്ചാണ് കുടുംബം നിയമനടപടിക്കൊരുങ്ങുന്നത്. ശനിയാഴ്ചയാണ് മുഴപ്പിലങ്ങാട് കുളംബസാര്‍ എകെജി റോഡ് അപസരാസില്‍ ഷഫ്‌ന(32)യും നവജാത ശിശുവും മരണപ്പെട്ടത്.

മരണത്തിനു കാരണം തലശ്ശേരി കോടതി റോഡിലെ ജോസ് ഗിരി ആശുപത്രിയിലെ ഡോ. വേണുഗോപാലിന്റെയും ജീവനക്കാരുടെയും പിഴവാണെന്നു ചൂണ്ടിക്കാട്ടി ഷഫ്‌നയുടെ മാതാവ് എം ആയിഷ എടക്കാട് പൊലിസില്‍ പരാതി നല്‍കി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് 5നാണു ഷഫ്‌നയെ പ്രസവത്തിനായി ജോസ് ഗിരി ആശുപത്രിയിലെത്തിച്ചത്. രാത്രി പരിശോധന നടത്തിയപ്പോള്‍ കുഞ്ഞിനോ മാതാവിനോ യാതൊരു പ്രശ്‌നങ്ങളും ഉള്ളതായി അറിയിച്ചിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറിയ വേദന അനുഭവപ്പെട്ടതു കാരണം ശനിയാഴ്ച പുലര്‍ച്ചെ 2.30നു ലേബര്‍ റൂമിലേക്കു കൊണ്ടുപോയി. നടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞിട്ടും കോണിപ്പടിയിലൂടെ നടത്തിയാണു കൊണ്ടുപോയത്. വീണ്ടും രാവിലെ 4.30നു വേദന കൂടിയപ്പോള്‍ ഷഫ്‌നയെ റൂമിലേക്കു മാറ്റി. രാവിലെ 9.15 നു ആശുപത്രി ജീവനക്കാരെത്തി ഗര്‍ഭസ്ഥ കുഞ്ഞിനു ഭാരം കൂടുതലാണെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും പറഞ്ഞ് രേഖകളിൽ ഒപ്പ് വപ്പിച്ചു. ഈസമയം ഷഫ്‌ന അബോധാവസ്ഥയിലായിരുന്നുവെന്നും സ്‌ട്രെച്ചറില്‍ കൊണ്ടുപോവുന്നത് കണ്ടതായും മാതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അല്‍പ്പസമയം കഴിഞ്ഞ് ശസ്ത്രക്രിയ കഴിഞ്ഞെന്നും പെണ്‍കുഞ്ഞാണെന്നും രണ്ടു കുപ്പി രക്തം വേണമെന്നും പറഞ്ഞു. കുറച്ചുകഴിഞ്ഞ് നഴ്‌സുമാരെത്തി രക്തസ്രാവം കൂടുതലാണെന്നും ഗര്‍ഭപാത്രം നീക്കം ചെയ്യുകയാണെന്നും പറഞ്ഞു. ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് എട്ടു കുപ്പിയോളം രക്തം കൊടുക്കാന്‍ വേണ്ടി ആളുകളെ ഏര്‍പ്പാടാക്കുകയും ചെയ്തു.

എന്നാല്‍, അല്‍പ്പസമയം കഴിഞ്ഞ് കുഞ്ഞിനു ഹൃദയമിടിപ്പ് കുറവാണെന്നും ഉടനെ കണ്ണൂര്‍ കൊയിൽ ആശുപത്രിയിലേക്ക് മാറ്റണമെന്നും പറയുകയും കണ്ണൂർ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെ, ഷഫ്‌നയ്ക്ക് സ്‌ട്രോക്ക് സംഭവിച്ചിട്ടുണ്ടെന്നും കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതാണു നല്ലതെന്നും ഇവർ അറിയിക്കുകയായിരുന്നു.