കൈക്കുഞ്ഞുമായി ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞിറങ്ങി; യുവതിയെ കാണാനില്ലെന്ന് പരാതി; ഇവരെ കുറിച്ച്‌ വിവരം ലഭിക്കുന്നവർ ഉടൻ അന്തിക്കാട് പൊലീസ് സ്‌റ്റേഷനിൽ ബന്ധപ്പെടുക

Spread the love

കാഞ്ഞാണി: ഭർതൃഗ്യഹത്തിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാനില്ലെന്ന് പരാതി.

അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടില്‍ അഖിലിന്‍റെ ഭാര്യയും മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ (24), മകള്‍ പൂജിത (ഒന്നര) എന്നിവരെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ കാണാതായത്.

കാഞ്ഞാണിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ഉച്ചയ്ക്ക് കുഞ്ഞിനേയും കൊണ്ട് ഭർത്താവിന്‍റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് കാത്താണിയിലെ സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങിയത്. രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ ഭർത്താവ് അന്തിക്കാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെ കുറിച്ച്‌ വിവരം ലഭിക്കുന്നവർ അന്തിക്കാട് പൊലീസുമായി ബന്ധപ്പെടണം.