വാക്കുതർക്കത്തെ തുടർന്ന് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുൻ ഭര്‍ത്താവ് പിടിയില്‍

Spread the love

പാലക്കാട്: യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തി മുൻ ഭർത്താവ്.

പാലക്കാട് ഒലവക്കോട് താണാവിലാണ് സംഭവം. ഇവിടെ ലോട്ടറിക്കട നടത്തുന്ന ഒലവക്കോട് സ്വദേശിയായ ബർഷീനയ്‌ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ കാജാ ഹുസൈനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ ഏഴ് മണിക്കാണ് സംഭവമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദ്രാവകം നിറച്ച ഒരു കുപ്പിയുമായിട്ടാണ് കാജാ ഹുസൈൻ ലോട്ടറിക്കടയിലേക്കെത്തിയത്. ഇരുവരും തമ്മില്‍ തർക്കമുണ്ടായി. തുടർന്നാണ് കൈയില്‍ കരുതിയിരുന്ന ദ്രാവകം ബർഷീനയുടെ മുഖത്തേക്ക് ഒഴിച്ചത്. സാരമായി പൊള്ളലേറ്റ ബർഷീനയെ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ മുഖത്ത് നല്ലരീതിയില്‍ പൊള്ളലേറ്റിട്ടുണ്ട്.

ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച കാജാ ഹുസൈനെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ ഇപ്പോള്‍ ഹേമാംബിക നഗർ പൊലീസിന്റെ കസ്റ്റഡിയിലാണ്. അക്രമത്തിന് പിന്നിലെ കാരണം പൊലീസ് അന്വേഷിക്കുകയാണ്.