
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രിയിലും ഷോപ്പിംഗ് ആനന്ദകരമാക്കാം; വെണ്ടർലാൻഡ് മിഡ് നൈറ്റ് മാർക്കറ്റ് ഏപ്രിൽ 5, 6 തിയ്യതികളിൽ
വിമന്‍ എന്റര്‍പ്രണേഴ്‌സ് നെറ്റ്‌വര്‍ക്ക് കൊച്ചിന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന വെന്‍ മിഡ്‌നൈറ്റ് മാര്‍ക്കറ്റ് രാത്രികാല ഷോപ്പിംഗിന്റെയും വിനോദത്തിന്റെയും സംഗമ കേന്ദ്രമാകും.
ഏപ്രിൽ 5, 6 തിയ്യതികളില്‍ വൈകീട്ട് നാലു മണി മുതല്‍ രാത്രി 12 മണി വരെ എറണാകുളം രാജേന്ദ്ര മൈതാനത്താണ് മിഡ്‌നൈറ്റ് മാര്‍ക്കറ്റ് ഒരുക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തിലൂടെ ഭാരവാഹികള്‍ അറിയിച്ചു.
വിനോദത്തിന്റെയും സന്തോഷങ്ങളുടെയും സംഗമസ്ഥാനം മാത്രമല്ല കൊച്ചിയെന്നും, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതമായ ഇടം കൂടിയാണെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് ഇത്തരം പരിപാടികൾ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് വെന്‍ കൊച്ചിന്‍ ചാപ്റ്റര്‍ ചെയര്‍ നിമിന്‍ ഹിലാല്‍ പറഞ്ഞു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം അഞ്ചിന് വൈകീട്ട് നാലിന് ഹൈബി ഈഡന്‍ എം.പി നിര്‍വഹിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0