
ഓൺലൈൻ ലോൺ എടുത്തു ; നഗ്ന ഫോട്ടോകൾ അയച്ചു നൽകുമെന്ന് ലോൺ ആപ്പുകാരുടെ ഭീഷണി ; യുവതി ജീവനൊടുക്കി; ലോൺ ആപ്പിൽ കുടുങ്ങി നിരവധി മലയാളികൾ ആത്മഹത്യ ചെയ്യുന്നു
സ്വന്തം ലേഖകൻ
കൊച്ചി: ഓൺലൈൻ ലോൺ എടുത്ത യുവതി ലോൺ നൽകിയവരുടെ ഭീഷണിയെ തുടർന്ന് വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തു. എറണാകുളം വേങ്ങൂർ എടപ്പാറ സ്വദേശിനി ആരതി (30)ആണ് മരിച്ചത്. കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
യുവതിയുടെയും ഭർത്താവിന്റെയും ഫോണിലേക്ക് നഗ്ന ഫോട്ടോകൾ അയച്ചു നൽകുമെന്ന് പറഞ്ഞ് ഓൺലൈൻ ലോൺ ദാദാക്കൾ ഭീഷണി മുഴക്കിയതായി നാട്ടുകാർ പറയുന്നു. മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് കുറുപ്പുംപടി പൊലീസ് അന്വേഷണം തുടങ്ങി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0