കേരളത്തെ നജ്‌ല നയിക്കും ; വനിതാ അണ്ടര്‍ 23 ടി20 ട്രോഫിക്കുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: വനിതകളുടെ അണ്ടര്‍ 23 ടി20 ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഓള്‍ റൗണ്ടര്‍ നജ്‌ല സിഎംസിയാണ് കേരള ടീമിന്‍റെ ക്യാപ്റ്റന്‍.
കഴിഞ്ഞ മാസം നടന്ന സീനിയര്‍ വനിത ഏകദിന മത്സരത്തില്‍ മികച്ച പ്രകടനമാണ് നജ്‌ല പുറത്തെടുത്തത്. റുമേലി ധാര്‍ ആണ് മുഖ്യ പരിശീലക. ഷബിന്‍ പാഷാണ് സഹ പരിശീലകന്‍
ലീഗ് സ്റ്റേജില്‍ ഗ്രൂപ്പ് എ യിലാണ് കേരളം ഉള്‍പ്പെട്ടിരിക്കുന്നത്. ജനുവരി 5 ന് ഗുവഹാത്തിയില്‍ മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്‍റെ ആദ്യ മത്സരം.നേരത്തെ അണ്ടര്‍ 19 വനിതാ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്‍റെ റിസര്‍വ് ടീമില്‍ നജ്‌ല ഇടം നേടിയിരുന്നു.ആറാം ക്ലാസില്‍ പഠിക്കുമ്ബോള്‍ ജില്ലാ ടീമിലെത്തിയ നജ്‌ല വയനാട് കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ന്നതോടെ കരിയര്‍ വഴിത്തിരിവിലെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വനിതാ അണ്ടര്‍ 23 ടി 20 ട്രോഫിക്കുള്ള കേരളം ടീം:നജ്‌ല സിഎംസി( ക്യാപ്റ്റന്‍), അനന്യ കെ. പ്രദീപ്, വൈഷ്ണ എം.പി,അഖില പി, സൂര്യ സുകുമാര്‍, നിത്യ ലൂര്‍ദ്, പവിത്ര ആര്‍.നായര്‍, ഭദ്ര പരമേശ്വരന്‍, സ്റ്റെഫി സ്റ്റാന്‍ലി, അബിന എം, അജന്യ ടി.പി, അലീന എം.പി, അലീന ഷിബു, ശ്രുതി എസ്, ഐശ്വര്യ എ.കെ, ദിയ ഗിരീഷ്, മാളവിക സാബു.