
കാവുമന്ദം: വയനാട്ടില്‍ ശക്തമായ വേനല്‍മഴക്കിടെ സ്ത്രീക്ക് ഇടിമിന്നലേറ്റു. കാവുമന്ദം സ്വദേശി ഏലിയാമ്മ മാത്യുവിനാണ് (70) ഇടിമിന്നലേറ്റത്.
ഇവരെ ഉടൻ തന്നെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് വയനാട്ടിലെ കല്‍പ്പറ്റ ഉൾപ്പെടെയുള്ള മേഖലകളില്‍ മഴ പെയ്തത്. പ്രദേശത്ത് മറ്റ് മഴക്കെടുതികള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല.