പണിയെടുക്കുന്നതിനിടെ കടന്നലിന്റെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

Spread the love

തൃശ്ശൂർ: ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറത്ത് ജോലിക്കിടെ കടന്നലിന്റെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു.

മാരാത്ത് ക്ഷേത്രത്തിന് സമീപം തുപ്രാടൻ സുകുമാരൻ ഭാര്യ 60 വയസുള്ള ശോഭനയാണ് മരിച്ചത്.

ബുധനാഴ്ച്ച രാവിലെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പണിയെടുക്കുന്നതിനിടെ ആറ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരിക്കേറ്റ ശോഭനയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണപ്പെടുകയായിരുന്നു.