video
play-sharp-fill
ഭർത്താവിന് പരസ്ത്രീ ബന്ധം; ചോദ്യം ചെയ്തതോടെ ബേക്കറിയിലെ ജോലി ഉപേക്ഷിച്ച് മരപ്പണിക്കു പോയി; വീണ്ടും വഴിയിൽവച്ച് ബേക്കറിയിലെ സ്ത്രീയ്ക്കൊപ്പം കണ്ടു; ഉറങ്ങികിടന്ന ഭർത്താവിനെ ഭാര്യ ആട്ടുകല്ല് തലയിലിട്ട് കൊലപ്പെടുത്തി

ചെന്നൈ: പരസ്ത്രീ ബന്ധത്തെക്കുറിച്ചുള്ള വഴക്കിനൊടുവിൽ ഭാര്യ ഭർത്താവിനെ ആട്ടുകല്ല് തലയിലിട്ട് കൊലപ്പെടുത്തി. വിരുദുനഗർ സ്വദേശി കലൈവാണി(38)യാണ് ഉറങ്ങിക്കിടക്കുന്ന ഭർത്താവ് അൻപരശ(42)ന്റെ തലയിൽ ആട്ടുകല്ലിട്ടത്.

തമിഴ്‌നാട്ടിൽ കുംഭകോണത്തെ മാതുലംപേട്ടയിലാണ് സംഭവം. പത്തുവർഷം മുമ്പാണ് ഇവർ വിവാഹിതരായത്. തിരുഭുവനത്തെ ബേക്കറിയിൽ ചായയുണ്ടാക്കുന്ന ജോലിയായിരുന്നു അൻപരശന്.

അവിടെ ജോലിചെയ്യുന്ന സ്ത്രീയുമായി അദ്ദേഹം അടുപ്പത്തിലായി. ഇക്കാര്യമറിഞ്ഞ് കലൈവാണി വഴക്കിട്ടപ്പോൾ അൻപരശൻ ഏതാനും മാസം മുൻപ്‌ ബേക്കറിയിലെ ജോലി ഉപേക്ഷിച്ച് മരപ്പണിക്കു പോയി. എന്നാൽ, കഴിഞ്ഞ ദിവസം ബേക്കറിയിലെ സ്ത്രീയ്ക്കൊപ്പം അൻപരശനെ കലൈവാണി കണ്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേച്ചൊല്ലി ഞായറാഴ്ച ഇരുവരും തമ്മിൽ വഴക്കുണ്ടായി. വഴക്കു കഴിഞ്ഞ് അൻപരശൻ ഉറങ്ങിയപ്പോഴാണ് കൊല നടത്തിയത്. കലൈവാണിയെ പോലീസ് അറസ്റ്റു ചെയ്തു. രണ്ടു മക്കളുണ്ട്.