
ന്യൂഡൽഹി: കുടുംബ കലഹത്തെത്തുടർന്ന് യുവതിയെ ഭർത്താവ് ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി.തെക്കൻ ഡല്‍ഹിയിലെ പുല്‍ പ്രഹ്ലാദ്പൂരിലായിരുന്നു സംഭവം.
പൂനം എന്ന യുവതിയെ ഭർത്താവ് സുരേഷാണ് കൊലപ്പെടുത്തിയത്. ഒരു മാസം മുമ്പാണ് ദമ്പതികള്‍ ഡിഡിഎ ഹൗസിംഗ് കോംപ്ലക്സിലേക്ക് താമസം മാറിയത്. ശനിയാഴ്ച രാത്രി പൂനത്തിന്റെ വീട്ടില്‍ നിന്നും നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന പൂനത്തിന്റെ മൃതദേഹമാണ്. മൃതദേഹത്തിന് സമീപം രക്തം പുരണ്ട സിലിണ്ടറും ഉണ്ടായിരുന്നു.
കൊലയ്ക്ക് പിന്നാലെ തന്റെ ഒന്നരവയസുള്ള കുഞ്ഞിനെ മടിയിലിരുത്തി തറയില്‍ ഇരിക്കുകയായിരുന്നു പ്രതി. ഭാര്യയോടുള്ള കടുത്ത സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. പ്രതിയെ പൊലീസ് സംഭവസ്ഥലത്തുനിന്ന് തന്നെ കസ്റ്റഡിയിലെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാള്‍ നിരന്തരം ഭാര്യയെ സംശയിച്ചിരുന്നതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കി. കൊലപാതകം നേരത്തെ ആസൂത്രണം ചെയ്തതാണോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.



