
വയറു വേദനയായി ചികിത്സക്കെത്തി; യുവതി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ചു; ഗര്‍ഭമുണ്ടായിരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് യുവതി !
സ്വന്തം ലേഖകൻ
ചാവക്കാട്: വയറു വേദനയായി ചികിത്സയ്ക്കെത്തിയ യുവതി ചാവക്കാട് താലൂക്ക് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചു.
വയറുവേദനയെ തുടർന്ന് ഡോക്ടറെ കാണാനായി ഭർത്താവുമൊത്ത് ആശുപത്രിയിൽ എത്തിയ യുവതിയാണ് ഇന്ന് രാവിലെ ശുചിമുറിയിൽ പ്രസവിച്ചത്.ഗര്‍ഭമുണ്ടായിരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് യുവതി പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടറുടെ നിർദേശത്തെ തുടർന്ന് ഗർഭധാരണം ഉറപ്പാക്കാനായി യൂറിൻ പരിശോധനയ്ക്കായി യുവതി ടോയ്‌ലറ്റിൽ പോയപ്പോഴാണ് സംഭവം ഉണ്ടായത്.
വിവരമറിഞ്ഞ ഉടനെ ആശുപത്രി ജീവനക്കാരും ഡോക്ടർമാരും അമ്മയ്ക്കും കുഞ്ഞിനും വേണ്ട അടിയന്തിര പരിചരണങ്ങൾ നൽകി. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Third Eye News Live
0