
യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി ; കേസിൽ മൂന്ന് പേർ അറസ്റ്റിൽ
കണ്ണൂർ: തലശ്ശേരിയിൽ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മുഴപ്പിലങ്ങാട് സ്വദേശി പ്രജിത്ത്, ബിഹാർ ദുർഗാപുർ സ്വദേശി ആസിഫ്, പ്രാണപുർ സ്വദേശി സാഹബൂൽ എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഏപ്രിൽ 26 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തലശ്ശേരിയിലെ റെയിൽവേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിൽ വെച്ച് കണ്ണൂർ സ്വദേശിനിയായ യുവതിയെ പ്രതികൾ മൂന്ന് പേരും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. പീഡനശേഷം യുവതി നടന്നുപോയി റെയിൽവെ ട്രാക്കിൽ ഇരുന്നു. അവശ നിലയിൽ കാണപ്പെട്ട ഇവരെ പിന്നീട് സമീപത്തുണ്ടായിരുന്നവർ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.
യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷമാണ് പൊലീസ് മൊഴിയെടുത്തത്. അതിന് ശേഷമായിരുന്നു പ്രതികളുടെ അറസ്റ്റ് നടന്നത്. കേസിൽ ഇനിയും രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്ന നിഗമനത്തിലാണ് പോലീസ് എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
