
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തെ തുടർന്ന് രാവിലെ സർവീസ് നടത്തുന്ന പല ട്രെയിനുകളും വൈകി.
തമിഴ്‌നാട് നാഗപട്ടണം സ്വദേശിനിയായ ഇസൈവാണി (40) എന്ന യുവതിയെയാണ് കാരയ്ക്കൽ എറണാകുളം എകസ്പ്രസിലെ കോച്ചിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുതുച്ചേരി കാരയ്ക്കൽ നിന്ന് വൈകിട്ട് 4.30ന് പുറപ്പെടുന്ന ട്രെയിനിലാണ് ഇസൈവാണി സഞ്ചരിച്ചിരുന്നത്.
ട്രെയിൻ എറണാകുളത്ത് എത്തിയ ശേഷം കോച്ചിൽ കയറിയ യാത്രക്കാരാണ് യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് റെയിൽവേ പോലീസെത്തി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


