play-sharp-fill
കൊല്ലത്ത് റെയില്‍വേയുടെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവതിയുടെ ആറുദിവസത്തോളം പഴക്കമുള്ള  മൃതദേഹം കണ്ടെത്തിയ സംഭവം; അഞ്ചൽ സ്വദേശിയായ  യുവാവ് പൊലീസ് കസ്റ്റഡിയില്‍

കൊല്ലത്ത് റെയില്‍വേയുടെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവതിയുടെ ആറുദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവം; അഞ്ചൽ സ്വദേശിയായ യുവാവ് പൊലീസ് കസ്റ്റഡിയില്‍

സ്വന്തം ലേഖകൻ

കൊല്ലം:റെയില്‍വേയുടെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവാവ് കസ്റ്റഡിയില്‍.അഞ്ചൽ സ്വദേശിയായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ഫാത്തിമ മാതാ നാഷണല്‍ കോളേജിന് സമീപത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ കൊറ്റങ്കര സ്വദേശിയായ 32-കാരിയുടെ ആറുദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂർണ ന​ഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്നും ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തലയുടെ ഇടതുഭാഗത്തും മാറിന് താഴെയുമായി ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ട്. കേരളാപുരം സ്വദേശി ഉമാ പ്രസന്നൻ (32) ആണ് മരിച്ചത്. അഞ്ച് ദിവസം മുമ്പ് യുവതിയെ കാണാതായിരുന്നു. ഫാത്തിമ മാതാ നാഷണല്‍ കോളെജിന് സമീപത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

വസ്ത്രത്തിന്‍റെ ചില ഭാഗങ്ങൾ മൃതദേഹത്തിന് സമീപം കണ്ടെത്തിയിട്ടുണ്ട്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. കെട്ടിടത്തിനു പിന്നിലുള്ള കിണറ്റില്‍ സ്‌കൂബ സംഘവും തിരച്ചില്‍ നടത്തി.

ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹത്തിന് ആറു ദിവസത്തെ പഴക്കം. പൂർണ ന​ഗ്നമായ നിലയിലാണ് മൃതദേഹം. തലയുടെ ഇടതുഭാഗത്തും മാറിന് താഴെയുമായി ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ട്. അഴുകിത്തുടങ്ങിയ മൃതദേഹത്തിന് ആറ് ദിവസത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്. വ്യാഴാഴ്ച്ച മുതൽ യുവതിയെ കാണാനില്ലായിരുന്നു. പിന്നാലെ കുടുംബം കുണ്ടറ പൊലീസിൽ പരാതി നൽകിയിരുന്നു.

റെയിൽവേ സ്റ്റേഷന് സമീപമുള്ള ഉപയോഗ ശൂന്യമായ കെട്ടിടങ്ങൾ സാമൂഹിക വിരുദ്ധരുടെ താവളമാണെന്നാണ് നാട്ടുകാരുടെ ആരോപണം. ലോട്ടറിയും സൗന്ദര്യ വര്‍ദ്ധക വസ്തുകളും വിൽക്കുന്നതായിരുന്നു ഉമയുടെ ജോലി. ബീച്ചിൽ നിന്നും കിട്ടിയ യുവതിയുടെ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്‍റെ അന്വേഷണം. ഭർത്താവ് ബിജു 3 വർഷം മുൻപ് മരിച്ചിരുന്നു. 2 മക്കളുണ്ട്.