
കണ്ണൂര്‍ : രണ്ടുമാസം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാക്കയങ്ങാട് ആയിച്ചോത്തെ കരിക്കര ഹൗസില്‍ ഐശ്വര്യ (28) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11-ഓടെയാണ് കല്ലുമുട്ടിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
മാച്ചേരി സച്ചിന്‍ ആണ് ഭര്‍ത്താവ്. 15 ദിവസം മുന്‍പാണ് സച്ചിന്‍ ഗള്‍ഫിലേക്ക് പോയത്. ഇരിട്ടിയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ് ഐശ്വര്യ. ഇരിട്ടി ലാന്‍ഡ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍ എ.സീനത്ത്, പേരാവൂര്‍ ഡിവൈ.എസ്.പി. കെ.വി.പ്രമോദന്‍, ഇരിട്ടി ഇന്‍സ്‌പെക്ടര്‍ എ.കുട്ടികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.
മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആയിച്ചോത്തെ കരിക്കനാല്‍ വീട്ടില്‍ മോഹനന്റെയും കമലയുടെയും മകളാണ് ഐശ്വര്യ. ഏക സഹോദരന്‍ അമല്‍ലാല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group