രണ്ടു ദിവസമായി കാണാതായ യുവതിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി; ഭർത്താവ് ഒളിവിൽ

രണ്ടു ദിവസമായി കാണാതായ യുവതിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി; ഭർത്താവ് ഒളിവിൽ

കൽപറ്റ: പൊഴുതനയിൽ യുവതിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.

പൊഴുതന ഇടിയ വയലിലെ മീനയാണ് മരിച്ചത്. 42 വയസ്സായിരുന്നു.

സംഭവത്തിന് ശേഷം ഇവരുടെ ഭർത്താവ് ഒളിവിലാണ്. രണ്ടു ദിവസമായി മീനയെ കാണാനില്ലെന്ന് മകൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നു രാവിലെയാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. മകൻതന്നെയാണ് മൃതദേഹം ആദ്യം കണ്ടത്.

ഭർത്താവിന്റെ മദ്യപാനത്തെ തുടർന്ന് വീട്ടിൽ വഴക്ക് ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ വൈത്തിരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.