play-sharp-fill
ഗര്‍ഭധാരണത്തിന് യുവതിയെ മനുഷ്യ അസ്ഥിയുടെ പൊടി കഴിപ്പിച്ചു ; യുവതിയുടെ ഭർത്താവ് ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ; ദുർമന്ത്രവാദത്തിന്റെ പേരിൽ യുവതിയെ അസ്ഥികളുടെ പൊടി കഴിപ്പിച്ചത്  റിവോള്‍വര്‍ ചൂണ്ടി ഭീഷണിപ്പെടുത്തി

ഗര്‍ഭധാരണത്തിന് യുവതിയെ മനുഷ്യ അസ്ഥിയുടെ പൊടി കഴിപ്പിച്ചു ; യുവതിയുടെ ഭർത്താവ് ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ; ദുർമന്ത്രവാദത്തിന്റെ പേരിൽ യുവതിയെ അസ്ഥികളുടെ പൊടി കഴിപ്പിച്ചത് റിവോള്‍വര്‍ ചൂണ്ടി ഭീഷണിപ്പെടുത്തി

സ്വന്തം ലേഖകൻ

പൂനെ: ദുർമന്ത്രവാദത്തിന്റെ പേരിൽ യുവതിയെ മനുഷ്യ അസ്ഥിയുടെ പൊടി കഴിപ്പിച്ച സംഭവത്തിൽ ഭർത്താവുൾപ്പെടെ ഏഴുപേർ പൊലീസ് പിടിയിൽ. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ’28 കാരിയായ യുവതി 2019ല്‍ വിവാഹിതയായെങ്കിലും കുട്ടികളുണ്ടായിരുന്നില്ല. ഗര്‍ഭം ധരിക്കുന്നതിന് വേണ്ടിയുളള ദുര്‍മന്ത്രവാദ ആചാരത്തിന്റെ ഭാഗമായാണ് യുവതിയെ മനുഷ്യ അസ്ഥി പൊടിച്ചത് കഴിപ്പിച്ചത്.

പൊടിച്ച അസ്ഥി കലക്കിയ വെള്ളം തന്നെ കുടിക്കാന്‍ പ്രേരിപ്പിച്ചതായി യുവതി ആരോപിച്ചിട്ടുണ്ട്. ഒരു പ്രത്യേക വെള്ളച്ചാട്ടത്തില്‍ കുളിക്കാനും ഭര്‍ത്താവ് സ്ഥിരമായി നിര്‍ബന്ധിച്ചിരുന്നതായും പരാതിക്കാരി ആരോപിച്ചിട്ടുണ്ട്,’യുവതി കമ്പ്യൂട്ടര്‍ എഞ്ചിനീയറാണ്. പ്രതികള്‍ തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാറുണ്ടെന്നും മാതാപിതാക്കളില്‍ നിന്ന് പണം വാങ്ങാന്‍ നിര്‍ബന്ധിക്കാറുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികള്‍ റിവോള്‍വര്‍ ചൂണ്ടിയാണ് യുവതിയെ മനുഷ്യ അസ്ഥികളുടെ പൊടി കഴിക്കാന്‍ നിര്‍ബന്ധിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. മുന്‍പ് പലതവണയും ഇത്തരത്തില്‍ യുവതിയെ ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. 2022 മേയില്‍ യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കിയതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബുധനാഴ്ചയാണ് യുവതി സിന്‍ഹഗഡ് റോഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 (എ), 323, 504 എന്നീ വകുപ്പുകള്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഏഴ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 2013ലെ നരബലിയുടെയും അഘോരി ആചാരങ്ങളുടെയും ബ്ലാക്ക് മാജിക് ആക്റ്റിന്റെയും പ്രസക്തമായ വകുപ്പുകളും എഫ്ഐആറില്‍ ചേര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്.