
ഓടുന്ന ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം ; മരണപ്പെട്ടത് ബന്ധുവിൻ്റെ മരണ വീട്ടിലേക്ക് യാത്ര ചെയ്യവെ
എടക്കര: വാതിൽ അടയ്ക്കാതെ ഓടുന്ന ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ വീട്ടമ്മ മരിച്ചു. മൂത്തേടം താഴെ ചെമ്മംതിട്ട കടായിക്കോടൻ മറിയുമ്മ (62) ആണ് മരിച്ചത്. ബന്ധുവിൻ്റെ മരണ വീട്ടിലേക്ക് യാത്ര ചെയ്യവെയാണ് മരണം.
വെള്ളിയാഴ്ച പകൽ 3.10ന് മൂത്തേടം എണ്ണക്കരകള്ളിയിൽ വെച്ചായിരുന്നു അപകടം. നെല്ലിക്കുത്ത് നിന്ന് മഞ്ചേരിയിലേക്ക് പോകുന്ന കിസാൻ ബസിലെ തുറന്ന് കിടക്കുന്ന വാതിൽ വഴി മറിയുമ്മ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. വീഴ്ചയിൽ തലയുടെ പിൻഭാഗം റോഡിലിടിച്ച് ഗുരുതര പരിക്കേറ്റു. എടക്കര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടക്കര പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം നിലമ്പൂർ ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പോസ്റ്റ് മോർട്ടത്തിന് ശേഷം ശനിയാഴ്ച രാവിലെ 12ന് താഴെ ചെമ്മംതിട്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഭർത്താവ്: മരക്കാർ. മക്കൾ: ആയിഷ, ശറഫുദ്ദീൻ, അബ്ദുൾ ലത്തീഫ്, ഷെരീഫ്, ജംഷീന. മരുമക്കൾ: ബഷീർ, ജഷീർ, നജ്മ, ജസീല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
