മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ‘സമുന്നതി ഇ-യാത്ര’; സ്ത്രീകൾക്ക് ഇലക്ട്രിക് ഓട്ടോ വാങ്ങുന്നതിന് ഒരു ലക്ഷം രൂപ സൗജന്യം

Spread the love

തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ ലക്ഷ്യമിട്ട് സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന ‘സമുന്നതി ഇ-യാത്ര’ പദ്ധതിയ്ക്ക് തുടക്കമായി.

video
play-sharp-fill

സംസ്ഥാനത്തെ സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് ഇലക്‌ട്രിക് ഓട്ടോ വാങ്ങുന്നതിനായി മൂലധന സബ്സിഡിയായി ഒരു ലക്ഷം രൂപവരെ അല്ലെങ്കില്‍ ലോണ്‍ തുകയുടെ 40 ശതമാനം തുക അനുവദിക്കുന്നതാണ് പദ്ധതി.

സംസ്ഥാനത്തെ മുന്നാക്ക സമുദായങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളുടെ തൊഴിലും വരുമാനവും വര്‍ധിപ്പിക്കുക, സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരിക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇ-യാത്ര പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ-യാത്രയുടെ ഫ്‌ളാഗ് ഓഫ് സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.ജി. പ്രേംജിത്ത് നിര്‍വഹിച്ചു.