ഒരു മാസം മുൻപ് തെരുവ് നായയുടെ കടിയേറ്റു; തൃശൂരിൽ പേവിഷബാധയേറ്റ് വയോധിക മരിച്ചു

Spread the love

തൃശ്ശൂര്‍: ചിമ്മിണിയില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. നടാംപാടം കള്ളിച്ചിത്ര കോളനിയിലെ മനയ്ക്കല്‍ പാറുവാണ് മരിച്ചത്. തെരുവുനായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഇവര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

video
play-sharp-fill

ഒരുമാസം മുമ്പ് കാട്ടില്‍വെച്ചാണ് നായയുടെ കടിയേറ്റത്.ഒരുമാസം മുമ്പ് വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനായി കാട്ടില്‍പോയപ്പോഴാണ് ഇവര്‍ക്ക് നായയുടെ കടിയേറ്റത്. തെരുവുനായയുടെ കടിയേറ്റതിന് ശേഷം ഇവര്‍ ചികിത്സ തേടിയിരുന്നില്ല എന്നാണ് വിവരം.

വാക്‌സിന്‍ ഉള്‍പ്പെടെ സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന്, കഴിഞ്ഞ ദിവസം ആരോഗ്യനില വഴളായതിനേത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസം മുമ്പാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group