പത്തനംതിട്ടയിൽ കനത്ത മഴ; പാറക്കല്ല് വീടിനു മുകളിൽ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: കനത്ത മഴയിൽ വീടിന് മുകളിൽ പാറക്കല്ല് ഇടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട ആങ്ങമൂഴി സ്വദേശിനി പത്മകുമാരി (55) ആണ് മരിച്ചത്. മഴയേ തുടർന്നാണ് 20 മീറ്റർ ഉയരത്ത് നിന്നും പാറക്കല്ല് വീടിന്റെ അടുക്കള ഭാ​ഗത്തേക്ക് പതിക്കുകയായിരുന്നു. ശക്തമായ മഴയാണ് പത്തനംതിട്ടയുടെ പലഭാഗങ്ങളിലും ലഭിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group