വീടിന് മുന്നിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശ്ശൂർ: അമിത വേഗത്തിയിലെത്തിയ ബൈക്കിടിച്ചു വീട്ടമ്മ മരിച്ചു. പഴഞ്ഞി അയിനൂർ ദേശത്ത് ജയശ്രീ (50) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.

വീടിന് മുന്നിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. പഴഞ്ഞി ഭാഗത്ത് നിന്നും കടവല്ലൂർ ഭാഗത്തേക്ക് പോയിരുന്ന ബൈക്കാണ് ഇടിച്ചത്. വൈദ്യുതി പോസ്റ്റിൽ തലയിടിച്ച വീട്ടമ്മ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. രാജേന്ദ്രനാണ് ജയശ്രീയുടെ ഭർത്താവ്.