
കോഴിക്കോട്: കോഴിക്കോട് ഫറോക്കില്‍ ഭർത്താവിന്‍റെ വെട്ടേറ്റ ഭാര്യ മരിച്ചു. മുനീറ എന്ന യുവതിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഭർത്താവ് ജബ്ബാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്ന് വാങ്ങിക്കുന്നതിന് പണം നല്‍കാത്തതിന്‍റെ പേരിലാണ് ജബ്ബാർ മുനീറയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
വെട്ടുകത്തികൊണ്ടാണ് ജബ്ബാര്‍ മുനീറയെ ആക്രമിച്ചത്. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



