play-sharp-fill
കടന്നലുകളുടെ കൂട്ടത്തോടെയുള്ള ആക്രമണം ; കൂവളത്തിന്റെ ഇല പറിക്കാനെത്തിയ വയോധിക കടന്നല്‍ കുത്തേറ്റുമരിച്ചു

കടന്നലുകളുടെ കൂട്ടത്തോടെയുള്ള ആക്രമണം ; കൂവളത്തിന്റെ ഇല പറിക്കാനെത്തിയ വയോധിക കടന്നല്‍ കുത്തേറ്റുമരിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൂവളത്തിന്റെ ഇല പറിക്കാനെത്തിയ വയോധിക കടന്നല്‍ കുത്തേറ്റുമരിച്ചു. കടന്നലുകളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തില്‍ അവശനിലയിലായ ഇവരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു കോവളത്തിനടുത്ത് പടിഞ്ഞാറേ പൂങ്കുളം വിജയ നിവാസില്‍ ടി.

ശ്യാമള (74) ആണ് മരിച്ചത്. ശരീരമാസകലം കടന്നലുകളുടെ കുത്തേറ്റ നിലയിലായിരുന്നു ഇവർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച വൈകിട്ട് 4.30-ഓടെയായിരുന്നു സംഭവം. ജീവിത ശൈലീരോഗങ്ങള്‍ ഉള്ള ശ്യാമള എല്ലാ ദിവസവും രാവിലെ കൂവളത്തിന്റെ ഇല പറിച്ച്‌ അരച്ച്‌ കഴിക്കുമായിരുന്നു. വീട്ടുവളപ്പിനോട് ചേർന്നുള്ള മകള്‍ ജയശ്രീയുടെ പുരയിടത്തില്‍ നിന്ന് കൂവളത്തിന്റെ ഇല പറിച്ചെടുത്തശേഷം അടുത്തദിവസം അരച്ച്‌ കഴിക്കുന്നതാണ് ഇവരുടെ ശീലമെന്ന് അടുത്ത ബന്ധുക്കള്‍ പറഞ്ഞു.

ബുധനാഴ്ച വൈകിട്ടും ഇതേ ആവശ്യത്തിനുളള ഇല പറിക്കുന്നതിനായിരുന്നു ശ്യാമള കാടുകയറി പുരയിടത്തിലെത്തിയത്. ഇവിടെയുളള തെങ്ങില്‍ നിന്ന് കടന്നല്‍കൂട് താഴെ വീണ് കിടന്നിരുന്നത് ശ്യാമള കണ്ടിരുന്നില്ല. ഇല പറിക്കുന്നതിനിടയില്‍ അറിയാതെ കടന്നല്‍ കൂട്ടില്‍ ചവിട്ടിയപ്പോള്‍ ഇവ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.

വേദന കൊണ്ട് പുളഞ്ഞ ഇവർ വീട്ടിലെത്തി ഫോണെടുത്ത് പരിചയക്കാരനായ ഓട്ടോറിക്ഷാ ഡ്രൈവറെ വിളിച്ചുവരുത്തി. തുടർന്ന് പൂങ്കൂളത്തുളള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വീട്ടിലെത്തി വിശ്രമിക്കുന്നതിനിടയില്‍ ശ്വാസതടസവും ശാരീരീകഅസ്വസ്ഥയുമുണ്ടായെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇതേ തുടർന്ന് 108 ആംബുലൻസില്‍ ഇവരെ ആദ്യം ജനറല്‍ ആശുപത്രിയിലെത്തിച്ചു. നില വഷളായതിനെ തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെ മരിക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. കോവളം പോലീസ് കേസെടുത്തു. ഭർത്താവ് പരേതനായ പരമേശ്വരൻ ആശാരി. മക്കള്‍; ജയശ്രീ, വിജയകുമാർ.