യൂട്രസ് നീക്കണമെന്ന് ഡോക്‌ടര്‍മാര്‍; ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയതിന് പിന്നാലെ രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

Spread the love

ആലപ്പുഴ: പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. എടത്വ കൊടുപ്പുന്ന കോലത്ത് തൃക്കാർത്തികയില്‍ കെജെ മോഹനന്റെ മകള്‍ നിത്യ മോഹനൻ (28) ആണ് മരിച്ചത്.

ഇന്നലെ രാവിലെ ആറ് മണിക്കാണ് നിത്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. 11 മണിയോടെ സിസേറിയനിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തു.

പിന്നീട് രക്തസ്രാവം നില്‍ക്കാത്തതിനാല്‍ യൂട്രസ് നീക്കം ചെയ്യണമെന്ന് വീട്ടുകാരെ അറിയിച്ചു. വീട്ടുകാർ അതിന് സമ്മതിച്ചു. പിന്നീട് മൂന്ന് മണിയോടെ ഹൃദയത്തിന് തകരാർ ഉണ്ടെന്ന് അറിയിക്കുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്‌തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, വീട്ടുകാരെ കാണാൻ അനുവദിച്ചില്ല. മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനും അനുവദിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. വൈകിട്ട് ആറ് മണിയോടെ നിത്യ മരിച്ചുവെന്ന് അറിയിക്കുകയായിരുന്നു.